fbpx
അന്തർദേശീയം

ജെറ്റ് ഐർവേസിനെ പൊക്കിയെടുക്കാൻ മറ്റു വിമാന കമ്പനികൾ ആലോചിക്കുന്നു 

നൂറു കോടി ഡോളറിന്റെ കടക്കെണിയിൽ മുങ്ങിക്കിടക്കുന്ന ജെറ്റ് ഐർവേസിനെ  മറ്റു ഇന്ത്യൻ വിമാന കമ്പനികൾ  ആലോചിക്കുന്നതായി റിപോർട്ടുകൾ പറയുന്നു. കാൽ ലക്ഷത്തോളം ആളുകൾ ജോലി  ചെയ്യുന്ന ജെറ്റ് അയർവെസിനെ പെട്ടെന്ന് തകർക്കാൻ അനുവദിക്കാത്ത രീതിയിൽ എല്ലാ ഭാഗത്തു നിന്നും ഇടപെടലുകൾ നടത്താൻ  നടത്താൻ എല്ലാരും ആലോചിക്കുന്നു. ജെറ്റിന്റെ ചെയർമാൻ  നരേഷ് ഗോയലിന്റെ ഷെയർ പത്തു ശതമാനത്തിൽ താഴെയാക്കാനും ചെയർമാൻ സ്ഥാനത്തു നിന്ന് നരേഷിനെ താഴെയിറക്കാനും ബാങ്കുകൾ പുതുതായി ആയിരത്തിഅഞ്ഞൂറു കോടി രൂപ ജെറ്റിൽ നിക്ഷേപിക്കാനും നീക്കം നടക്കുന്നതായി റിപോർട്ടുകൾ പറയുന്നു.ജെറ്റിന്റെ ഇരുപത്തിനാലു ശതമാനം ഓഹരികൾ കൈവശം വെച്ചിരിക്കുന്ന അബുദാബിയിലെ ഇത്തിഹാദ് എയർ വേസ് ഇനി കാശുമുടക്കാൻ തയ്യാറല്ലെന്നാണ് സൂചന. ഇതിനിടെ സ്‌പൈസ് ജെറ്റിന്റെ ഉടമ അജയ് സിങ് ജെറ്റിന്റെ വിമാനങ്ങൾ  ഏറ്റെടുക്കാൻ മുന്നോട്ടുവന്നതായും സൂചനയുണ്ട്. രണ്ടു പേരുടെയും പൊതു മത്സരാർത്ഥിയായ ഇൻഡിഗോയും തക്കം നോക്കിയിരിപ്പാണ്.
error: Content is protected !!