ആരോഗ്യം ഇന്ത്യ

മഹാരാഷ്ട്രയിലെ ആശുപത്രിയിൽ തീപ്പിടുത്തം ;13 കൊവിഡ് രോ​ഗികൾ മരിച്ചു.

മഹാരാഷ്ട്രയിലെ വീരാറിൽ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ 13 കൊവിഡ് രോ​ഗികൾ മരിച്ചു. പാൽഘാർ ജില്ലയിലുള്ള ഈ ആശുപത്രി കൊവിഡ് ആശുപത്രിയായി പ്രവർത്തിക്കുകയായിരുന്നു.

അപകടമുണ്ടായയുടൻ നിരവധി രോ​ഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.കോവിഡ് ചികിത്സയിലായിരുന്നരാണ് മരിച്ചവരെല്ലാം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

തീവ്രപരിചരണ വിഭാഗത്തിലെ എയര്‍ കണ്ടീഷണറില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.

error: Content is protected !!