fbpx
അന്തർദേശീയം ഇന്ത്യ

ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാന സര്‍വീസുകൾക്ക് 30 ദിവസത്തേക്ക് വിലക്കേർപ്പെടുത്തി കാനഡയും

യാത്രക്കാരില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ച സാഹചര്യത്തിൽ ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രാ വിമാന സര്‍വീസുകളും കനേഡിയന്‍ സര്‍ക്കാര്‍ നിര്‍ത്തിവച്ചു.

ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നും കാനഡയിലെത്തിയ വിമാന യാത്രക്കാരില്‍ കോവിഡ് കേസുകള്‍ കൂടുതലായി കണ്ടെത്തിയതിനാല്‍ ഈ രാജ്യങ്ങളില്‍നിന്നും കാനഡയിലേക്കുള്ള വാണിജ്യ, സ്വകാര്യ യത്രാ വിമാനങ്ങളെല്ലാം 30 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഗതാഗത മന്ത്രി ഒമര്‍ അല്‍ഗാബ്ര അല്‍ഗാബ്ര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

error: Content is protected !!