fbpx
അന്തർദേശീയം

ന്യുസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ഇന്ന് ജുമാ പ്രാർത്ഥനയിൽ പങ്കെടുത്തു

ക്രൈസ്റ്റ്  ചർച്ചിൽ  രണ്ടു മസ്‌ജിദുകളിൽ കഴിഞ്ഞ വെള്ളിയാഴ്ച ജുമാ നമസ്കാരം നടക്കുന്നതിനിടെ ഭീകരാക്രമണമുണ്ടായ സംഭവത്തിൽ ലോകം ന്യുസിലണ്ടിന് ഐക്യദാർഢ്യം  പ്രഖ്യാപിച്ചിരിക്കെ ഇന്ന് നടന്ന ജുമാ നമസ്കാരത്തിൽ പ്രധാനമന്ത്രി ജസിന്തയും പങ്കെടുത്തു. പള്ളിയുടെ സമീപത്തുള്ള പാർക്കിൽ ജസിന്ത വന്നു മൗന പ്രാർത്ഥന നടത്തുകയും ചെയ്തു. ആയിരക്കണക്കിനാളുകൾ ഇന്ന് ഈ പ്രാർത്ഥനയിൽ പങ്കെടുത്തു. യു.എ.ഇ സമയം വെളുപ്പിന് നാല് മുപ്പത്തിനാലിനാണ് ന്യുസിലണ്ടിൽ ഉച്ചക്ക് ഒന്നരമണി സമയവും ജുമാ നമസ്കാരവും.ന്യുസീലന്ഡിലെ ഓക്ലൻഡ് ,വെല്ലിങ്ടൺ അടക്കമുള്ള മറ്റു പട്ടണങ്ങളിലും ജനങ്ങൾ എല്ലാ വ്യത്യാസങ്ങളും മറന്ന് മൗന പ്രാർത്ഥനയിൽ പങ്കു ചേർന്നു.
error: Content is protected !!