fbpx
അന്തർദേശീയം

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ അനുശോചനകുറിപ്പ് ന്യൂസിലാന്റ് അംബാസിഡർക്ക് കൈമാറി

അബുദാബി: ന്യൂസിലാന്റിഡിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളിൽ ഉണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപെട്ട 49 പേരുടെ വേർപാടിൽ ന്യൂസ്‌ലാന്റ് പ്രധാന മന്ത്രി ജസിന്ത കേറ്റ് ലോറൽ ആഡേൺക്ക് അയച്ച ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ അനുശോചനകുറിപ്പ് യുഎ ഇ ന്യൂസിലാന്റ് അംബാസിഡർ മാത്യു ഹോകിൻസിന് കൈമാറി. ഈ ദാരുണവും പൈശാചികിവുമായ കൂട്ടകൊലപാതകത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ അനുശോചനവും ഐക്യദാർഢ്യവും അറിയിക്കുന്നു. ന്യൂസിലാന്റില്‍ സമാധാനവും സഹിഷ്ണുതയും നിലനിർത്തു ന്നതിലും മുസ്ലിം പള്ളികള്‍ ക്ക് സംരക്ഷണം നൽകുന്നതിലും പ്രധാന മന്ത്രിയുടെ ധീരമായ ഇടപെടലുകളും സര്‍ക്കാർ കൈക്കൊണ്ടിരിക്കുന്ന നിലപാടും അഭിനന്ദനീയവും മാതൃകാപരവുമാണെന്നും കാന്തപുരം അനുശോചനകുറിപ്പിൽ പറഞ്ഞു ഈ ദുഃഖത്തിൽ അനുശോചനo രേഖപെടുത്താൻ അബുദാബി എംബസിയിൽ പ്രത്യേകം കൗണ്ടർ തെന്നെ ഏർപ്പാട് ചെയ്തിട്ടുണ്ട്. കുറിപ്പ് കൈ മാറുന്ന ചടങ്ങിൽ ഐ സി എഫ് അബുദാബി പ്രസിഡന്റ് ഉസ്മാൻ സഖാഫി തിരുവത്ര, ജനറൽ സെക്രട്ടറി ഹമീദ് പരപ്പ, പബ്ലിക്കേഷൻ സെക്രട്ടറി അബ്ദുൽ ഹക്കീം വളക്കൈ, മർകസ് ഗൾഫ് മീഡിയ സെക്രട്ടറി മുനീർ പാണ്ട്യാല, മർകസ് അലൂംനി പ്രതിനിധി റഫീഖ് വി പി സി കട്ടിപ്പാറ എന്നിവർ സംബന്ധിച്ചു

error: Content is protected !!