fbpx
Info

തൃശൂർ പൂരത്തിനിടെ മരം വീണ് രണ്ട് പേർ മരിച്ചു ; നിരവധി പേർക്ക് പരിക്ക്

തൃശൂർ പൂരത്തിനിടെ മരം വീണ് രണ്ട് പേർ മരിച്ചു ; നിരവധി പേർക്ക് പരിക്ക്

തൃശൂർ പൂരത്തിനിടെ മരം വീണുണ്ടായ അപകടത്തിൽ രണ്ട് പേര് മരിച്ചു. തിരുവമ്ബാടി ദേവസ്വം അംഗങ്ങളായ നടത്തറ സ്വദേശി രമേശൻ, പൂങ്കുന്നം സ്വദേശി പനിയത്ത് രാധാകൃഷ്ണൻ എന്നിവരാണ് മരിച്ചത്. തിരുവമ്ബാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യത്തിനിടെയാണ് അപകടം നടന്നത്.

മൂന്ന് പൊലീസുകാർക്കും മേളക്കാരും ഉൾപ്പെടെ ഇരുപത്തിയഞ്ചോളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
രാത്രി 12.20ഓടെ ബ്രഹ്മസ്വം മഠത്തിന് സമീപത്താണ് അപകടം നടന്നത്. പഞ്ചവാദ്യസംഘത്തിന് മുകളിലേക്ക് സമീപത്തെ ആലിന്റെ ശിഖരം അടർന്ന് വീഴുകയായിരുന്നു. ബഹളത്തിനിടെ ആന ഭയപ്പെട്ടോടിയെങ്കിലും ഉടൻ തളയ്ക്കാനായി. മരക്കൊമ്ബ് വീണത് വൈദ്യുതി ലൈനിന് മുകളിലാണ്. അതോടെ വൈദ്യുതി ബന്ധവും താറുമാറായി.

ഇതോടെ ഇരുവിഭാഗവും വെടിക്കെട്ട് ഉപേക്ഷിച്ചു. തിരുവമ്ബാടി വിഭാഗത്തിന്റെ വെടിക്കോപ്പുകൾ പൊട്ടിച്ച്‌ നിർവീര്യമാക്കി. പാറമേക്കാവിന്റെ വെടിക്കോപ്പുകളും കത്തിച്ചുകളഞ്ഞു. പകൽപൂരം ചടങ്ങ് മാത്രമാക്കും. പാറമേക്കാവ് ഒരാനയെ മാത്രം എഴുന്നള്ളിക്കും.

 

error: Content is protected !!