fbpx
ഇന്ത്യ ഷാർജ

പിഞ്ചുകുഞ്ഞിന്റെ ആരോഗ്യസ്ഥിതി വഷളായതിനാൽ എയർ അറേബ്യ വിമാനം എമർജൻസി ലാൻഡിംഗ് നടത്തി

നാഗ്‌പുരിൽ നിന്നും ഷാർജയിലേക്ക് പോകുകയായിരുന്ന എയർ അറേബ്യ  വിമാനത്തിലെ കുഞ്ഞുയാത്രക്കാരന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സാഹചര്യത്തിൽ   വിമാനം  മസ്കറ്റിൽ എമർജൻസി ലാൻഡിംഗ് നടത്തി. പാരിസിൽ നിന്ന് വന്ന 6 മാസം പ്രായമുള്ള കുഞ്ഞാദമിന്  ഇന്ത്യയിലെ വായുമർദ്ദവു വുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ലെന്നാണ് സാറ  ബോംബെവാല എന്ന  മാതാവ് പറയുന്നത്. അങ്ങനെയാകാം പിന്നീട് വിമാനത്തിൽ വച്ച് അസ്വസ്ഥത ഉണ്ടായതെന്ന് സംശയിക്കുന്നു . ചുമയിൽ തുടങ്ങി പിന്നീട് വളരെ വഷളായ ഫിറ്റ് അവസ്ഥയിലേക്ക് നീളുമ്പോഴാണ് പൈലറ്റ് തീരുമാനം എടുത്തതെന്നു റിപ്പോർട്ട് പറയുന്നു .
കൃത്യ സമയത്ത് നിർണായക തീരുമാനം കൈക്കൊണ്ട് തന്റെ കുഞ്ഞിനെ രക്ഷിച്ച എയർ അറേബ്യയോട് ദമ്പതികൾ നന്ദി പ്രകാശിപ്പിച്ചു . മാർച്ച് ആദ്യവാരമാണ് സംഭവം നടന്നത്.
error: Content is protected !!