fbpx
കേരളം

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിർത്തിവെച്ചതായുള്ള പ്രചാരണം വസ്തുതാരഹിതം ; സിയാല്‍

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിലയ്ക്കുന്നതായുള്ള പ്രചാരണം വസ്തുതാരഹിതമെന്ന് സിയാല്‍ പിആര്‍ഒ പി.എസ്.ജയന്‍ അറിയിച്ചു . സിയാലുമായി ബന്ധപ്പെട്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കല്‍ പോലെയുള്ള നടപടികള്‍ ഉണ്ടായിട്ടില്ല.

പകരം ഇന്ത്യയില്‍ നിന്നു നേരിട്ടുള്ള യാത്രക്കാരുടെ പ്രവേശനം കാനഡ, യുകെ, സിംഗപ്പൂര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ വിലക്കിയിട്ടുണ്ട്. ഇത് ഒരാഴ്ചയായി നിലവിലുള്ളതാണ്. ഇതില്‍ ചില രാജ്യങ്ങളിലേക്ക് ട്രാന്‍സിറ്റായുള്ള പ്രവേനം തടഞ്ഞിട്ടുമില്ല. യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യയിലേക്കു വരുന്നതിനു തടസ്സമില്ലെന്ന് അദ്ദേഹം പറഞ്ഞു.

error: Content is protected !!