ഷാർജ

11 നില കെട്ടിടത്തിൽ തീപ്പിടുത്തം ; ഫ്ലാറ്റുകൾ തോറും കയറിയിറങ്ങി താമസക്കാരെ ഒഴിപ്പിച്ച്‌ രക്ഷപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥന് ഷാർജ പോലീസിന്റെ ആദരവ്

UAE tower fire

ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹസ്സൻ സുലൈമാൻ ഇസ്സ എന്ന പൊലീസുകാരൻ റോളയിലെ 11 നില കെട്ടിടത്തിൽ നിന്ന് പുകവരുന്നതായി ശ്രദ്ധയിൽപ്പെട്ടപ്പോൾ ഫ്ലാറ്റുകൾ തോറും പോയി താമസക്കാരെ ഒഴിപ്പിക്കാൻ സഹായിക്കുകയായിരുന്നു.

പെട്ടെന്നുള്ള ആ ചിന്തയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചതിനുമാണ് പോലീസ് ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ അഹമ്മദ് അൽ സെർക്കൽ, വീരകൃത്യത്തിന് ഉദ്യോഗസ്ഥൻ ഹസ്സൻ സുലൈമാനെ ആദരിച്ചത്.

അദ്ദേഹം ഉടൻ തന്നെ സിവിൽ ഡിഫൻസിനെ അറിയിച്ചതിന് ശേഷം, കെട്ടിടത്തിലേക്ക് ഓടിക്കയറി, എല്ലാ വാതിലിലും മുട്ടി, പുക ശ്വസിക്കാതിരിക്കാൻ താമസക്കാരോട് ഒഴിയാൻ ആവശ്യപ്പെട്ടു.

ഒഴിപ്പിച്ചവരിൽ ഒരു ഗർഭിണിയും അപ്പാർട്ട്മെന്റിൽ തനിച്ചായിരുന്ന മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. ഗ്യാസ് ചോർച്ചമൂലം കെട്ടിടത്തിന്റെ എട്ടാം നിലയിലെഫ്ലാറ്റിലാണ് തീ പടർന്നത്.

ഞാൻ 20 വർഷമായി ഷാർജ പോലീസിൽ ജോലി ചെയ്യുന്നു, സുരക്ഷ ഉറപ്പാക്കേണ്ടത് ഞങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!