fbpx
അബൂദാബി

മാതൃ ദിനാചരണം പ്രമാണിച്ച് ഇന്ന് യുഎ ഇയിലെ പള്ളികളിൽ ഖുതുബയിൽ ചരിത്രത്തിലെ പ്രമുഖ മാതാക്കളെ അനുസ്‌മരിച്ചു

ലോകം മുഴുവൻ മാർച്ച് 21 മാതൃ ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് യുഎ യിലെ മസ്‌ജിദുകളിലും ഖുതുബയിൽ പ്രമുഖ ചരിത്ര മാതൃത്വങ്ങളെ അനുസ്മരിച്ചു. ഇസ്മായിൽ നബിയുടെ മാതാവ് ഹാജിർ , ഫിറോവൻ കാലത്ത് ജീവിച്ച മൂസാനബിയുടെ മാതാവ് , ഈസാ നബിയുടെ ( ജീസസ് ക്രൈസ്റ്റ് ) മാതാവ് മർയം എന്നിവരെ പ്രത്യേകം പരാമർശിക്കുന്ന പ്രസംഗമാണ് ഇന്ന് ഇമാമുമാർ നടത്തിയത്.

മാതാവിന്റെ കാൽക്കലാണ് സ്വർഗം എന്ന മുഹമ്മദ് നബിയുടെ വചനം ആവർത്തിക്കുകയും ചെയ്തു . ഒരാൾ കടപ്പെട്ടിരിക്കുന്നത് ജനങ്ങളിൽ വച്ച് ആരോടാണ് എന്ന ചോദ്യത്തിന് അന്ത്യ പ്രവാചകൻ , തന്റെ മാതാവിനോട് എന്ന് തുടർച്ചയായി 3 സ്ഥാനങ്ങളിൽ മുൻഗണനാ ക്രമത്തിൽ മറുപടി നൽകിയ സംഭവവും ഇമാമുമാർ ഓർമിപ്പിച്ചു. നാലാമതാണ് പിതാവിനോടുള്ള കടപ്പാട് എന്നാണ് പ്രവാചകൻ പറഞ്ഞിരുന്നത്.മാതാവിന്റെ പ്രാധാന്യം കണക്കിലെടുക്കുന്നതിന് മുസ്ലിങ്ങളുടെ സുപ്രധാന അധ്യാപനമായി 1400 വർഷങ്ങളായി ഈ നബി വചനം പരിഗണിക്കപ്പെടുന്നു .

error: Content is protected !!