ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ 18-നും 45-നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ സ്വകാര്യകേന്ദ്രങ്ങളിൽ ; പണം നൽകേണ്ടി വന്നേക്കും ; പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

ഇന്ത്യയിൽ 18-നും 45-നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ നടപടികൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഈ പ്രായക്കാർക്ക് സ്വകാര്യകേന്ദ്രങ്ങൾ വഴി മാത്രമായിരിക്കും വാക്സിനേഷൻ. വാക്സിൻ സ്വീകരിക്കാനായി കോവിൻ ആപ്പ്, അല്ലെങ്കിൽ വെബ്സൈറ്റ് വഴി ഏപ്രിൽ 28 ബുധനാഴ്ച മുതൽ ജനങ്ങൾക്ക് രജിസ്റ്റർ ചെയ്യാം.

മെയ് ഒന്ന് ശനിയാഴ്ച മുതൽ രാജ്യത്തെ സ്വകാര്യ ആശുപത്രികൾ വഴി വാക്സിൻ ലഭ്യമാക്കും. വാക്സിൻ സ്വീകരിക്കുന്നതിനായി സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടി വരുന്നതിനാൽ ആളുകൾ സ്വന്തം നിലയിൽ പണം ചിലവഴിക്കേണ്ടി വരാൻ സാധ്യതയുണ്ട്. സ്വകാര്യ ആശുപത്രികൾക്ക് സെറം ഇൻസിറ്റിറ്റ്യൂട്ടിൻ്റെ കൊവിഷിൽഡ് വാക്സിൻ 600 രൂപയ്ക്കും ഭാരത് ബയോടെക്കിൻ്റെ കൊവാക്സിൻ 1200 രൂപയ്ക്കും ലഭിക്കുമെന്നാണ് വിവരം.

 

error: Content is protected !!