fbpx
ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ മൂന്നര ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകൾ / 2812 മരണങ്ങളും

ഇന്ത്യയിൽ പ്രതിദിന കൊവിഡ് വര്‍ധന മൂന്നര ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 3,52,991 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 2812 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 28 ലക്ഷം കടന്നു. നിലവില്‍ 28,13,658 പേര്‍ ചികിത്സയിലുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക്. രോഗികളുടെ എണ്ണം ഉയരുന്നതിനൊപ്പം രോഗമുക്തിനിരക്കും വീണ്ടും താണു. നിലവില്‍ 83.05 ശതമാനമാണ് രോഗമുക്തി നിരക്ക്. രണ്ടാം തരംഗത്തിന് തൊട്ട് മുമ്പ് ഇത് 96 ശതമാനമായിരുന്നു.

error: Content is protected !!