ആരോഗ്യം ഇന്ത്യ

കോവിഡ് 19 ; കര്‍ണാടകത്തില്‍ നാളെ മുതല്‍ 14 ദിവസത്തേക്ക് സമ്പൂര്‍ണ ലോക് ഡൗണ്‍

Covid 19; Complete lockdown in Karnataka for 14 days from tomorrow

കര്‍ണാടകത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നാളെ മുതല്‍ 14 ദിവസത്തേക്കാണ് സമ്പൂര്‍ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുക. കര്‍ശന നിയന്ത്രണങ്ങള്‍ മെയ് 10 വരെ തുടരും. ക്യാബിനറ്റ് യോഗത്തിലായിരുന്നു തീരുമാനം. രാവിലെ 6 മണി മുതല്‍ രാവിലെ 10 മണി വരെ അത്യാവശ്യ വസ്തുക്കള്‍ വാങ്ങാന്‍ അനുമതിയുണ്ട്.

സംസ്ഥാനത്ത് രോഗബാധ എറ്റവും രൂക്ഷമായ ബെംഗളൂരുവിലായിരിക്കും ഏറ്റവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സീന്‍ സൗജന്യമായി നല്‍കാനും ക്യാബിനറ്റ് യോഗത്തില്‍ തീരുമാനമായി. ഇതോടെ ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായിരിക്കും.

error: Content is protected !!