fbpx
അന്തർദേശീയം

NZ ഭീകരാക്രമണ വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി 

ന്യൂസിലാൻഡിൽ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണ ത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടിയുമായി ഗവൺമെന്റ് മുന്നോട്ട് . ഇതിനകം രണ്ടുപേരെ ന്യൂ സിലൻഡ് നിയമപ്രകാരം ഇക്കാര്യത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.  17 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് ചിലർ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരുന്നത് .

വെളുത്ത വർഗ്ഗത്തിന്റെ ഭീകരത പ്രഖ്യാപനം എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും ജീവ കാരുണ്യ പ്രസ്ഥാനങ്ങളും മാർച്ച് 15 ന്റെ ന്യൂ സിലന്റ് മസ്‌ജിദ് ഭീകരാക്രമണത്തെ വിലയിരുത്തുന്നത്.  ജുമാ നമസ്‌കരിക്കാൻ എത്തിയ 50 പേർ ഈ ആക്രമണത്തിൽ രക്ത സാക്ഷികളായി. ഓസ്‌ട്രേലിയായിൽ നിന്നെത്തിയ പ്രതി കഴിഞ്ഞ 2 വർഷമായി ആലോചിച്ച് ഉറപ്പിച്ച ശേഷമാണ് തികഞ്ഞ വംശീയ വൈകൃത ചിന്തകളോടെ ആക്രമണം അഴിച്ചുവിട്ടത്. ലോകം മുഴുവൻ ഈ സംഭവത്തെ അപലപിച്ചു.

ഭീകരൻ സ്വയം ലൈവ് കണക്ട് ചെയ്തിട്ടാണ് അഴിഞ്ഞാട്ടം നടത്തിയത്. ഈ വീഡിയോ ലോകം മുഴുവനും അറപ്പുളവാക്കുന്നതായി പരിഗണിക്കപ്പെട്ടെങ്കിലും ചിലർ ഒരു വൈകാരിക തലത്തിൽ ഇതിനെ കാണുകയും പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ലോക മനസ്സാക്ഷിയുടെ പ്രതിഫലനം എന്ന രീതിയിലാണ് ന്യൂസിലാന്റ് ഗവൺമെന്റ് ഈ വീഡിയോ പ്രചാരണത്തെ കുറ്റകൃത്യമായി പ്രഖ്യാപിച്ചത്.

error: Content is protected !!