ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ തുടര്‍ച്ചയായി ആറാം ദിനവും മൂന്ന് ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകൾ / 2771 കൊവിഡ് മരണങ്ങളും

DUBAI_VARTHA_INDIA COVID CASES

ഇന്ത്യയിൽ തുടര്‍ച്ചയായി ആറാം ദിനവും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,23,144 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,76,36,307 ആയി.

കഴിഞ്ഞ ഒരു ദിവസത്തിനിടെ 2771 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 1,97,894 പേര്‍ക്കാണ് കൊവിഡ് രോഗബാധ മൂലം ഇതുവരെ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,51,827 പേരാണ് കൊവിഡ് മുക്തരായത്.

ഇന്ത്യയിൽ 28,82,204 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

error: Content is protected !!