fbpx
ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ പ്രതിദിന കൊവിഡ് മരണങ്ങൾ ആദ്യമായി 3,000 കടന്നു / 24 മണിക്കൂറിനിടെ 3,60,960 പുതിയ കേസുകൾ / ആകെ കോവിഡ് മരണങ്ങൾ രണ്ട് ലക്ഷം കടന്നു

ഇന്ത്യയിൽ പ്രതിദിന കൊവിഡ് മരണങ്ങൾ ഇതാദ്യമായി 3,000 കടന്നു. ഇന്നും മൂന്ന് ലക്ഷത്തിലേറെ കൊവിഡ് കേസുകളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും അധികം കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ തന്നെയാണ് ഇപ്പോഴും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,293 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം രണ്ട് ലക്ഷം 2,01,187 കവിഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനോടകം 1,79,97,267 (1.79 കോടി) പേര്‍ക്കാണ് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,48,17,371 (1.48 കോടി) പേര്‍ ഇതുവരെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 2,61,162 പേര്‍ രോഗമുക്തരായി.

error: Content is protected !!