ദുബായ്

ദുബായിൽ സാമ്പത്തിക തർക്കത്തെതുടർന്ന് 13 പേർ തമ്മിലുണ്ടായ കലഹത്തിൽ 3 പ്രവാസികൾ കൊല്ലപ്പെട്ടു ; 10 പേർ അറസ്റ്റിൽ

3 killed, 3 injured in violent brawl; 10 arrested

മൂന്ന് പേരുടെ മരണത്തിനിടയാക്കിയും മറ്റുള്ളവർക്ക് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത അക്രമാസക്തമായ കലഹത്തിൽ ഏർപ്പെട്ട ഏഷ്യൻ പൗരന്മാരായ 10 പേരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.

കലഹത്തിൽ മൂന്നുപേർ മരിക്കുകയും മറ്റുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 5,000 ദിർഹത്തിന്റെ സാമ്പത്തിക തർക്കമാണ് കത്തിയും വടിവാളും മരക്കഷണങ്ങളും ഉപയോഗിച്ച് 13 പേർ മൃഗീയമായി തമ്മിൽ തല്ലിയ കലഹത്തിന് കാരണമെന്ന് ദുബായ് പോലീസ് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ കണ്ടത് കുത്തേറ്റും അടിയേറ്റും മരിച്ചുകിടക്കുന്ന 3 പേരെയും ഗുരുതരപരുക്കേറ്റ 3 പേരെയുമാണ്.

സംഭവമറിഞ്ഞ് പോലീസ് വരുന്നതിനുമുമ്പ് മറ്റ് പ്രതികൾ കുറ്റകൃത്യത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.നെയ്ഫ് പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിൽ വരുന്ന ഒരു പ്രദേശത്താണ് സംഭവമുണ്ടായതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സേലം അൽ ജല്ലഫ് പറഞ്ഞു.

സംഭവത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും 24 മണിക്കൂറിനുള്ളിൽ ദുബായ് പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. പരിക്കേറ്റവരെ പ്രതികളെ ഉടൻ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!