അബൂദാബി ആരോഗ്യം

യുഎഇയിൽ നിലവിൽ വിസിറ്റ് വിസക്കാർക്ക് കോവിഡ് വാക്സിൻ ലഭ്യമല്ല ; വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്നും മുന്നറിയിപ്പ്

UAE visit visa holders not getting Covid-19 vaccine; viral message fake

യുഎഇയിൽ നിലവിൽ വിസിറ്റ് വിസക്കാർക്ക് വാക്സിൻ ലഭ്യമല്ലെന്നും വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്നും ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നൽകി.

യുഎഇയിൽ വൈറലാകുന്ന ഒരു വ്യാജ വാട്ട്‌സ്ആപ്പ് സന്ദേശം ഇപ്രകാരമാണ്: ”റാസ് അൽ ഖൈമ സർക്കാർ കേന്ദ്രത്തിൽ വിസിറ്റ് വിസ ഉടമകൾക്ക് കോവിഡ് വാക്സിൻ നൽകുന്നു. പാസ്‌പോർട്ടും വിസ പേപ്പറും കൊണ്ട് വരിക, മുൻകൂട്ടി രജിസ്ട്രേഷൻ ആവശ്യമില്ല.”

ഈ സന്ദേശത്തിന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ (മൊഹാപ്) വെബ്‌സൈറ്റ് വിലാസമുണ്ട്, അതിനാൽ ചിലർ ഈ വ്യാജ സന്ദേശം വിശ്വസിക്കുകയും റാസ് അൽ ഖൈമയിൽ എത്തിച്ചേരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

70 വയസ്സിനു മുകളിൽ പ്രായമുള്ള ദമ്പതിമാരായ ദുബായ് സന്ദർശകരായ മൻ‌മോഹൻ സിങ്ങും ഭാര്യ സതീന്ദർ കൗറും ഈ സന്ദേശം കാണുകയും ദുബായിൽ നിന്ന് റാസ് അൽ ഖൈമ ഹെൽത്ത് കെയർ സെന്ററിലേക്ക് ഒരു യാത്ര നടത്തുകയും ചെയ്തു. എന്നാൽ ഇവരെ അവിടത്തെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ തടയുകയും വിസിറ്റ് വിസക്കാർക്ക് ഞങ്ങൾ കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകളൊന്നും നൽകുന്നില്ല. വാട്ട്‌സ്ആപ്പ് സന്ദേശം വ്യാജമാണെന്നും അത് കണ്ട് നിരവധി ആളുകൾ കേന്ദ്രത്തിലേക്ക് വരുന്നുണ്ടെന്നും പറയുകയായിരുന്നു. വൃദ്ധരായ ഈ ദമ്പതികൾ വിട്ടുമാറാത്ത രോഗങ്ങളാൽ വലയുകയും ദുബായിൽ സന്ദർശന വിസയിലുമാണ്.

നിലവിൽ യു‌എഇ പൗരന്മാർക്കും റസിഡന്റ് പ്രവാസികൾക്കും മാത്രമാണ് വാക്സിൻ നൽകുന്നതെന്ന് മൊഹാപ് വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്.

മൻ‌മോഹൻ സിംഗും ഭാര്യയും ജനുവരിയിൽ മൂന്ന് മാസത്തെ വിസയിൽ ദുബായിലെത്തിയിരുന്നു. ഏപ്രിലിൽ ദില്ലിയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. എന്നാൽ ഇന്ത്യയിലെ കോവിഡ് സ്ഥിതി കണക്കിലെടുത്ത് അവർ ഇവിടെ മൂന്ന് മാസം കൂടി താമസിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇവിടെ സുരക്ഷിതമാണെന്ന് ഞങ്ങൾക്ക് തോന്നുന്നു. ആറുമാസം യു എ ഇയിൽ ചെലവഴിച്ചിട്ടും കുത്തിവയ്പ് എടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഒരേയൊരു പ്രശ്നം വാക്സിനേഷൻ മാത്രമാണ്. ഞാനും ഭാര്യയും രോഗങ്ങളാൽ ബുദ്ധിമുട്ടുന്നതിനാൽ, ഞങ്ങൾ അണുബാധയ്ക്ക് ഇരയാകുമോ എന്ന ഭയം  അലട്ടുവെന്നും വൃദ്ധരായ ഈ ദമ്പതികൾ പറഞ്ഞു.

എന്നിരുന്നാലും വിസിറ്റ് വിസ ഉടമകൾക്ക് യുഎഇ സർക്കാർ ഉടൻ വാക്സിനേഷൻ നൽകുമെന്ന പ്രത്യാശയിലാണ് ഈ ദമ്പതികൾ.

error: Content is protected !!