ദുബായ്

ടിക് ടോക് വീഡിയോയിൽ വ്യാജമായി വെടിയൊച്ച കൂട്ടിച്ചേര്‍ത്ത് പ്രചരിപ്പിച്ച പ്രവാസിക്ക് ദുബായിൽ 6 മാസത്തെ തടവും 5000 ദിര്‍ഹം പിഴയും

iral TikTok 'shooting' video

ദുബായിൽ ടിക്ടോക്കില്‍ വൈറലാവാന്‍ വേണ്ടി വീഡിയോയിൽ വ്യാജമായി വെടിയൊച്ച കൂട്ടിച്ചേര്‍ത്ത് പോസ്റ്റ് ചെയ്ത ബംഗ്ലാദേശി പ്രവാസി യുവാവിനെ 6 മാസത്തെ തടവിനും 5000 ദിര്‍ഹം പിഴയ്ക്കും വിധിച്ചു. ഒരു റസ്റ്റോറന്റില്‍ വെയ്റ്ററായി ജോലി ചെയ്യുന്ന 34കാരനായ ബംഗ്ലാദേശി സ്വദേശിയാണ് പിടിയിലായത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

ബര്‍ ദുബായിലെ ആളൊഴിഞ്ഞ ഒരു പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് ഷൂട്ട് ചെയ്ത വീഡിയോയില്‍ വെടിശബ്ദവും ആളുകള്‍ നിലവിളിക്കുന്ന ശബ്ദവും കൂട്ടിച്ചേര്‍ത്താണ് ഇയാൾ വീഡിയോ പോസ്റ്റ് ചെയ്തത് കഴിഞ്ഞ ജനുവരി 13നായിരുന്നു സംഭവം.

error: Content is protected !!