അബൂദാബി

യുഎഇയിൽ 2021 മെയ് മാസത്തിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു.

UAE petrol price for May 2021

യുഎഇ ഇന്ധന വില സമിതി ഇന്ന് ബുധനാഴ്ച മെയ് മാസത്തെ പെട്രോൾ വില പ്രഖ്യാപിച്ചു.

ഏപ്രിലിൽ 2.29 ദിർഹം ആയിരുന്ന Super 98 പെട്രോളിന് മെയ് മാസത്തിൽ ഒരു ലിറ്ററിന് 2.30 ദിർഹം നൽകണം.

ഏപ്രിലിൽ 2.17 ദിർഹം ആയിരുന്ന  Special 95 ന് മെയ് മാസത്തിൽ ഒരു ലിറ്ററിന് 2.18 ദിർഹം നൽകണം.

E-Plus 91 വാങ്ങുന്നവർ മെയ് മാസത്തിൽ ലിറ്ററിന് 2.11 ദിർഹം നൽകണം. ഏപ്രിലിൽ E-Plus 91  ലിറ്ററിന് 2.10 ദിർഹമായിരുന്നു.

ഡീസലിന് മെയ് മാസത്തിൽ ലിറ്ററിന് 2.17 ദിർഹം ആയിരിക്കും. ഏപ്രിലിൽ ഇത് 2.22 ദിർഹമാണ്.

ഇന്ധനങ്ങളുടെ വിലയിൽ ഏപ്രിലിനെ അപേക്ഷിച്ച്  മെയ് മാസത്തിൽ നേരിയ വർദ്ധനയുണ്ടായിട്ടുണ്ട്. .

error: Content is protected !!