ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ പ്രതിദിന രോഗബാധ 3.80 ലക്ഷത്തിലേക്ക്… 3645 കോവിഡ് മരണങ്ങളും

INDIA COVID CASES APRIL29

ഇന്ത്യയിൽ പ്രതിദിന കൊവിഡ് മരണങ്ങളും കേസുകളും ഉയർന്ന് തന്നെ. ഇന്നും 3.80 ലക്ഷത്തോളം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഏറ്റവും അധികം കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ തന്നെയാണ് ഇപ്പോഴും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,83,76,524 ആയി ഉയർന്നിരിക്കുകയാണ്. 30,84,814 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത് 1,50,86,878 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 2,69,507 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 15,00,20,648 ആയി.

error: Content is protected !!