ദുബായ്

ദുബായിലെ പൊതു പാർക്കുകളിൽ ഇനി ഇലക്ട്രിക് സ്കൂട്ടറുകൾ അനുവദിക്കില്ല ; ദുബായ് മുനിസിപ്പാലിറ്റി

Electric scooters not allowed in parks

ദുബായിലെ പൊതു പാർക്കുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ അനുവദനീയമല്ലെന്ന് ദുബായ് മുനിസിപ്പാലിറ്റി ട്വിറ്ററിലൂടെ അറിയിച്ചു.

അപകടങ്ങൾ തടയാൻ ഈ നീക്കം സഹായിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി വിലയിരുത്തുന്നു. മോട്ടോർ സൈക്കിളുകളും പാർക്കുകളിൽ അനുവദിക്കില്ലെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

സന്ദർശകർക്ക് സൈക്കിൾ ട്രാക്കുകളിൽ നടക്കാനും അനുവാദമില്ല. 15 കിലോമീറ്റർ വേഗതയാണ് സൈക്കിൾ യാത്രക്കാർക്കുള്ള വേഗത പരിധി. അൽ റിഗ്ഗ, ജുമൈറ ലേക്സ് ടവേഴ്സ്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ദുബായ് ഇന്റർനെറ്റ് സിറ്റി, ഡിസംബർ 2 സ്ട്രീറ്റ് എന്നീ ദുബായിലെ അഞ്ച് ഇടങ്ങളിൽ മാത്രമേ നിലവിൽ ഇ-സ്കൂട്ടറുകൾ അനുവദിക്കൂ..

സമീപ പ്രദേശങ്ങളിലൂടെ ഇ-സ്കൂട്ടറുകൾ പാഞ്ഞ് പോകുന്നത് സമൂഹത്തിന് അപകടമുണ്ടാക്കുമെന്ന് ദുബായിലെ താമസക്കാർ നേരത്തെ പരാതിപ്പെട്ടിരുന്നു.

error: Content is protected !!