fbpx
അബൂദാബി കാലാവസ്ഥ

ക്ലൗഡ് സീഡിംഗ് ; യുഎഇയിൽ ഇന്നും പലയിടങ്ങളിൽ മഴ പെയ്തു

Heavy rains hit UAE for third time in 4 days

യുഎഇയിൽ നാല് ദിവസത്തിനിടെ മൂന്നാം തവണ ഇന്നും മഴ പെയ്തു. അബുദാബി, ദുബായ്, ഷാർജ, അൽ ഐൻ, റാസ് അൽ ഖൈമ, ഫുജൈറ എന്നിവയുൾപ്പെടെ യുഎഇയുടെ പല ഭാഗങ്ങളിലും ഇന്ന് മഴ പെയ്തു. ചില പ്രദേശങ്ങളിൽ പൊടി കാറ്റിനൊപ്പം രാജ്യത്തുടനീളം തെളിഞ്ഞ കാലാവസ്ഥയാണ് റിപ്പോർട്ട് ചെയ്തത്.

ഹത്ത, റാസ് അൽ ഖൈമയുടെ വാദി അൽ ഖൂർ, മസഫി-അസ്മ റോഡ് എന്നിവിടങ്ങളിലും മഴ പെയ്തതായി ദേശീയ കാലാവസ്ഥാ കേന്ദ്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മസാഫി, അൽ ഐൻ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ കാലാവസ്ഥാ കേന്ദ്രം പങ്ക് വെച്ചിട്ടുണ്ട്. ചില കിഴക്കൻ, വടക്കൻ പ്രദേശങ്ങളിൽ പകൽ സമയത്ത് കൂടുതൽ മഴക്കും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.

error: Content is protected !!