fbpx
ഇന്ത്യ ദുബായ്

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് 2021 മെയ് 14 വരെ നീട്ടി

India-UAE travel: Suspension of arrivals extended until May 14 TH

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രക്കാരുടെ വിമാനയാത്ര വിലക്ക് 2021 മെയ് 14 വരെ നീട്ടിവെച്ചതായി യുഎഇ ആസ്ഥാനമായുള്ള വിമാനക്കമ്പനി എമിറേറ്റ്സ് എയർലൈൻസ് ട്രാവൽഏജന്റസികളെ അറിയിച്ചതായി റിപ്പോർട്ട്

2021 മെയ് 14 വരെ വരെ വിമാനയാത്ര വിലക്ക് നടപ്പാക്കുമെന്ന്  എമിറേറ്റ്സ് എയർലൈൻസ് ആണ് സർക്കുലറിൽ ട്രാവൽ ഏജന്റുമാരെ അറിയിച്ചത്. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യയിലൂടെ യാത്ര ചെയ്ത യാത്രക്കാർക്ക് മറ്റേതൊരു സ്ഥലത്തുനിന്നും യുഎഇയിലേക്ക് കയറാൻ അനുവാദമില്ല.

ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 24 ന് രാത്രി 11.59 മുതൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള എല്ലാ വിമാനങ്ങളും 10 ദിവസത്തേക്ക് നിർത്തിവച്ചിരുന്നു.

error: Content is protected !!