fbpx
അന്തർദേശീയം ആരോഗ്യം ഇന്ത്യ

കൊവിഡ് രണ്ടാം തരംഗം ; അടിയന്തര സഹായവുമായി യു.എസ് വിമാനം ഇന്ത്യയില്‍ എത്തി

First US emergency aid supplies arrive in New Delhi

ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഇന്ത്യക്ക് സഹായവുമായി യുഎസ് വിമാനം ഡല്‍ഹിയില്‍ എത്തി. 400 ഓക്സിജന്‍ സിലിണ്ടര്‍, മറ്റ് ആശുപത്രി ഉപകരണങ്ങള്‍, പത്ത് ലക്ഷം പരിശോധന കിറ്റുകള്‍ എന്നിവയുമായാണ് സൂപ്പര്‍ ഗ്യാലക്സി മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് വിമാനം ഡല്‍ഹിയില്‍ വെള്ളിയാഴ്ച രാവിലെ എത്തിയത്.

ഇന്ന് വെള്ളിയാഴ്ച മറ്റൊരു വിമാനം കൂടി എത്തും. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ സഹായവുമായി ഇന്ത്യയില്‍ എത്തിയേക്കും.

”70 വര്‍ഷത്തിലേറെയുമായുള്ള ബന്ധമാണ് ഇന്ത്യയുമായുള്ളത്. കൊവിഡിനെതിരെ പോരാടുന്ന ഇന്ത്യയോടൊപ്പം അമേരിക്ക നില്‍ക്കുന്നു” ഇന്ത്യയിലെ യുഎസ് എംബസി ട്വീറ്റ് ചെയ്തു.

error: Content is protected !!