അന്തർദേശീയം ഇന്ത്യ

ഇന്ത്യയില്‍ നിലവിലുള്ള അന്താരാഷ്ട്ര വിമാന വിലക്ക് മെയ് 31 വരെ നീട്ടി ; എയര്‍ ബബിള്‍ കരാർപ്രകാരമുള്ള സർവീസുകൾ തുടരും

India extends ban on scheduled international flights till May 31

ഇന്ത്യയില്‍ നിലവിലുള്ള അന്താരാഷ്ട്ര വിമാന വിലക്ക് വ്യോമയാനമന്ത്രാലയം വീണ്ടും നീട്ടി. മെയ് 31 വരെയാണ് വിലക്ക് നീട്ടിയത്. രാജ്യത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് നടപടി.

കാര്‍ഗോ വിമാനങ്ങള്‍ക്കും ഡി.ജി.സി.എ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാവില്ലെന്നും അറിയിച്ചിട്ടുണ്ട്. 28 രാജ്യങ്ങളുമായി ഇന്ത്യക്ക് എയര്‍ ബബിള്‍ കരാറുണ്ട്. ഈ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസപ്പെടില്ല.

error: Content is protected !!