ആരോഗ്യം കേരളം

കേരളത്തിൽ മെയ് ഒന്ന് മുതല്‍ നാല് ദിവസത്തേക്ക് കർശനനിയന്ത്രണം ; തിരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനങ്ങളോ ഒത്തുചേരലുകളോ പാടില്ലെന്നും ഹൈക്കോടതി

Strict control in Kerala for four days from May 1

കേരളത്തിൽ മെയ് ഒന്ന് മുതല്‍ നാല് ദിവസം കൂടിച്ചേരലുകള്‍ പാടില്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനങ്ങളോ ഒത്തുചേരലുകളോ പാടില്ല. കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കാനും കോടതി നിര്‍ദേശിച്ചു.

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മേയ് 4 മുതല്‍ 9 വരെ ലോക്ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ശനി, ഞായര്‍ ദിനങ്ങളില്‍ ഏര്‍പ്പെടുത്തിയതിനു സമാനമായ സെമി ലോക്ഡൗണ്‍ നിയന്ത്രണങ്ങളാവും നടപ്പാക്കുക.

error: Content is protected !!