ഇന്ത്യ

ഗുജറാത്തിലെ ആശുപത്രിയിൽ തീപിടിത്തം; 12 കോവിഡ് രോഗികൾ മരിച്ചു.

Gujarat hospital fire
ഗുജറാത്ത് ഭറൂച്ചിലെ പട്ടേൽ വെൽഫെയർ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 12 കോവിഡ് രോഗികൾ മരിച്ചു. ചികിത്സയിലായിരുന്ന 50 ഓളം രോഗികളെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് രക്ഷപ്പെടുത്തി. കോവിഡ് വാർഡിൽ ചികിത്സയിലായിരുന്ന 12 രോഗികളാണ് മരിച്ചതെന്ന് ഭരുച്ച് എസ്പി രാജേന്ദ്രസിങ് ചുദാസാമ പറഞ്ഞു.
പൊള്ളലേറ്റ രോഗികളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തീ പടർന്നു പിടിച്ച വാർഡില് 50 ഓളം കോവിഡ് രോഗികള് ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകള്. തീപിടുത്തിന്റെ കാരണം എന്താണെന്ന് പരിശോധിച്ചു വരുകയാണ്.
error: Content is protected !!