fbpx
ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ 4 ലക്ഷം കടന്നു / 3523 പ്രതിദിന മരണങ്ങളും

In India, the number of Covid cases crosses 4 lakh daily
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,993 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ലോകത്തെ ഏറ്റവും ഉയര്ന്ന പ്രതിദിന കോവിഡ് കണക്കാണിത്. 24 മണിക്കൂറിനിടെ 3523 പേര് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 2,11,853 ആയി ഉയര്ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
1,91,64,969 പേര്ക്കാണ് രാജ്യത്ത് ഇതുവരെ രോഗം പിടിപെട്ടത്. ഇതില് 1,56,84,406 പേരും രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 2,99,988 പേര് രോഗമുക്തി നേടി. നിലവില് 32,68,710 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
error: Content is protected !!