fbpx
അന്തർദേശീയം ഇന്ത്യ

കോവിഡ് 19 ; പൗരന്മാർക്കും താമസക്കാർക്കും ഇന്ത്യയില്‍ നിന്ന് മടങ്ങി എത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന ആദ്യ രാജ്യമായി ഓസ്ട്രേലിയ

Australia faces up to five years in prison

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുമുള്ള യാത്രക്കാർക്ക് പത്തിൽ അധികം രാജ്യങ്ങൾ വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ ഘട്ടത്തിൽ ഇന്ത്യയില്‍ നിന്ന് മടങ്ങി എത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന ആദ്യ രാജ്യമായി മാറുകയാണ് ഓസ്ട്രേലിയ.

മെയ് മൂന്നിന് ശേഷം ഇന്ത്യയില്‍ നിന്ന് മടങ്ങുന്ന തങ്ങളുടെ സ്ഥിരതാമസക്കാര്‍ക്കും പൗരന്മാര്‍ക്കും ഓസ്ട്രേലിയ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട് . കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കാണ് വിലക്ക്.

ഇന്ത്യയില്‍ നിന്ന് മെയ് 3ന് ശേഷം മടങ്ങിയെത്തുന്നവര്‍ക്ക് പിഴയും ജയില്‍ ശിക്ഷയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇങ്ങനെ എത്തുന്ന പൗരന്‍മാരെ 5 വര്‍ഷം ജയിലില്‍ അടയ്ക്കുമെന്നാണ് ഓസ്ട്രേലിയന്‍ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യയില്‍ കോവിഡ് വ്യാപനം ശക്തമായതാണ് ഉടനടി രാജ്യത്തേക്ക് മടങ്ങി എത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ പ്രേരിപ്പിച്ചതെന്നു ചില ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു ശിക്ഷാ നടപടിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യന്നു.

ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് മെയ് 15 വരെ താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയ

error: Content is protected !!