fbpx
അബൂദാബി

205 km വേഗതയിൽ വാഹനമോടിച്ച് വൈറലാവാൻ വീഡിയോ സോഷ്യൽ മീഡിയയിലിട്ടു ; വാഹനമോടിച്ചയാൾക്കും വീഡിയോയെടുത്തയാൾക്കും ഒരു ലക്ഷം ദിർഹം പിഴയും തടവും

UAE: Man fined Dh100,000 for driving at 205km

അബുദാബിയിലെ ഒരു പൊതു റോഡിൽ മണിക്കൂറിൽ 205 കിലോമീറ്ററിൽ കൂടുതൽ അശ്രദ്ധമായി വാഹനമോടിച്ച് അത് വൈറലാക്കാൻ സോഷ്യൽ മീഡിയയിലിടുകയും ചെയ്തതിന് യു എ ഇയിൽ 2 പേർക്ക് ഒരു ലക്ഷം ദിർഹം വീതം പിഴയും ആറ് മാസത്തേക്ക് തടവും ചുമത്തി.

അതിവേഗ ഡ്രൈവ് ചിത്രീകരിച്ചുകൊണ്ട് നിയമവിരുദ്ധമായ പ്രവർത്തനത്തിൽ പങ്കെടുത്തതിനാണ് രണ്ടാമത്തെ വ്യക്തി ശിക്ഷിക്കപ്പെട്ടത്. സംഭവത്തിൽ ഉപയോഗിച്ച കാറും ഫോണുകളും കണ്ടുകെട്ടി, ഡ്രൈവിംഗ് ലൈസൻസ് ആറ് മാസത്തേക്ക് താൽക്കാലികമായി റദ്ധാക്കി. 6 മാസത്തേക്ക് ഇരുവർക്കും സോഷ്യൽ മീഡിയ ബാൻ ചെയ്യും. വീഡിയോ ഡിലീറ്റ് ചെയ്യാനും കോടതി ഉത്തരവിട്ടു.

അബുദാബി ദ്വീപിലെ പ്രധാന തെരുവുകളിലൊന്നിൽ മണിക്കൂറിൽ 205 കിലോമീറ്റർ വേഗതയിൽ ഒരു താരം തന്റെ ആഡംബര വാഹനം ഓടിക്കുന്നതായും മറ്റുള്ളവരെ അപകടകരമായ സ്റ്റണ്ടുകളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ തന്റെ ഡ്രൈവിങ്ങിനെകുറിച്ച് വീമ്പിളക്കുന്നതായും കാണിക്കുന്ന ഒരു വീഡിയോയാണ് ഓൺലൈനിൽ പ്രചരിക്കുന്നതായി അധികൃതർ കണ്ടെത്തിയത്. .

ചെറുപ്പക്കാർ കാണിക്കുന്ന ഏറ്റവും നിരുത്തരവാദപരമായ പെരുമാറ്റങ്ങളിലൊന്നാണ് പൊതു തെരുവുകളിൽ കാറുകൾ ഓടിക്കുന്നതെന്നും ഇത് അവരുടെ ജീവിതത്തിനും മറ്റുള്ളവരുടെയും ഭീഷണിയാണെന്നും അബുദാബി പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവിച്ചു.

error: Content is protected !!