അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎഇയിൽ കോവിഡ് രോഗബാധ കുറയുന്നു / കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് ഈ വർഷത്തിലെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്ക്

UAE COVID UPDATES_MAY 1

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് ഈ വർഷത്തിലെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണ്. ഇന്ന് 1,712 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 1,681 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്ന് 4 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ഇന്നത്തെ പുതിയ 1,712 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 521,948 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1681 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 502,460 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,591 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 17,897 സജീവ കോവിഡ് കേസുകളാണുള്ളത്.

202,881 അധിക പരിശോധനകളിലൂടെയാണ് പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്. രാജ്യത്തൊട്ടാകെയുള്ള വൻതോതിലുള്ള വാക്സിനേഷനും , സ്‌ക്രീനിംഗ് കാമ്പെയ്‌നുകളും , നിരവധി വാക്‌സിനുകൾ സൗജന്യമായി ജനങ്ങൾക്ക് വിതരണം ചെയ്തതിനാലും പുതിയ കോവിഡ് അണുബാധകളും മരണങ്ങളും ഗണ്യമായി കുറഞ്ഞുവെന്ന് മെഡിക്കൽ വിദഗ്ധർ അറിയിച്ചു

error: Content is protected !!