ദുബായ്

കോവിഡ് 19 ; പൂർണമായും വാക്സിനേഷൻ എടുത്ത ദുബായിലെ താമസക്കാർക്ക് മികച്ച സ്പോർട്സ് കേന്ദ്രങ്ങളിലേക്ക് സൗജന്യപ്രവേശനം

Fully vaccinated residents to get free access to top gyms

കോവിഡ് -19 നെതിരെ പൂർണ്ണമായി വാക്സിനേഷൻ എടുത്ത ദുബായ് താമസക്കാർക്ക് എമിറേറ്റിലെ മികച്ച ഫിറ്റ്നസ് സെന്ററുകളിലേക്കും സ്പോർട്സ് ഹാളുകളിലേക്കും സൗജന്യപ്രവേശനം ലഭിക്കും.ദുബായ് സ്‌പോർട്‌സ് കൗൺസിൽ ഞായറാഴ്ച ‘Everyone is responsible for everyone’ എന്ന പേരിൽ ഒരു സംരംഭം ആരംഭിച്ചതിന്റെ ഭാഗമായാണ് ഈ തീരുമാനം.

കോവിഡ് -19 വാക്സിൻ രണ്ട് ഡോസുകളും ലഭിച്ച താമസക്കാർക്ക് ഗോൾഡ് ജിം, ഫിറ്റ്നസ് ഫസ്റ്റ്, ദി വെയർഹൗ സ്, ഫിറ്റ്നസ് 360, ദി സെവൻസ്, ജസ്റ്റ് പ്ലേ, സബീൽ ലേഡീസ് ക്ലബ് എന്നിവയിലേക്ക് സൗജന്യപ്രവേശനം ലഭിക്കും.മെയ് 3 മുതൽ മെയ് 13 വരെ താമസക്കാർക്ക് ഓഫർ ലഭിക്കും.

ആരോഗ്യ-പ്രതിരോധ മന്ത്രാലയമോ ദുബായ് ഹെൽത്ത് അതോറിറ്റിയോ അംഗീകരിച്ച കോവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന എല്ലാവർക്കും ക്ലബ്ബുകൾ, ജിമ്മുകൾ, ഫിറ്റ്നസ് സെന്ററുകൾ എന്നിവയിൽ രണ്ടാഴ്ചത്തേക്ക് സൗജന്യമായി പ്രവേശിക്കാം.

error: Content is protected !!