fbpx
അബൂദാബി ഇന്ത്യ ദുബായ്

ഇന്ത്യ-യുഎഇ യാത്രാവിലക്ക് : സ്വകാര്യ ചാർട്ടർ ജെറ്റുകൾക്ക് ഡിമാന്റ് വർദ്ധിച്ചതായി റിപ്പോർട്ടുകൾ

India-UAE travel suspension: Charter flight operators says

ഇന്ത്യയും യുഎഇയും തമ്മിലുള്ള വിമാന യാത്ര താൽക്കാലികമായി നിർത്തിവച്ചതിനുശേഷം സ്വകാര്യ അല്ലെങ്കിൽ ബിസിനസ് ജെറ്റുകളുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏപ്രിൽ 25 മുതൽ അതി സമ്പന്നരായ ചില ബിസിനസ്സ് യാത്രക്കാരും അവരുടെ കുടുംബങ്ങളും യുഎഇയിലേക്കുള്ള മടക്കയാത്ര നടത്തിയതായി സ്വകാര്യ ജെറ്റ് ഓപ്പറേറ്റർമാരും ട്രാവൽ ഏജന്റുമാരും വെളിപ്പെടുത്തി.

കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം കുടുങ്ങിപ്പോയ ഇന്ത്യൻ യാത്രക്കാർക്കിടയിലും സ്വകാര്യ ചാർട്ടർ ജെറ്റുകൾക്ക് വലിയ പ്രചാരം ലഭിച്ചിരുന്നു.ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമയാനമേഖലകളിലൊന്നായ ഇന്ത്യ- യുഎഇ മേഖലയിൽ ഏപ്രിൽ 25 മുതൽ തുടങ്ങിയ യാത്രാവിലക്ക് തുടരുകയാണ്.

എന്നാൽ യുഎഇ പൗരന്മാർ, നയതന്ത്രജ്ഞർ, ഔദ്യോഗിക പ്രതിനിധികൾ, ഗോൾഡൻ റെസിഡൻസി വിസ ഉടമകൾ, ബിസിനസുകാരുടെ വിമാനങ്ങൾ എന്നിവർക്ക് ഇളവുകളുണ്ട്. എന്നിരുന്നാലും എല്ലാ ഇളവുകളും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (ജിസി‌എ‌എ) അംഗീകാരത്തിന് വിധേയമാണ്.

ഇന്ത്യയിൽ കോവിഡ് -19 കേസുകൾ റെക്കോർഡ് ഉയരത്തിലെത്തിയതാണ് ഈ താൽകാലിക പ്രവേശനവിലക്കിന്റെ കാരണം.

പ്രവേശനവിലക്ക് പ്രാബല്യത്തിൽ വന്നത് മുതൽ ഇളവുകളുള്ളവർക്ക് യുഎഇയിലേക്ക് പറക്കാനുള്ള അനുമതിയെ അടിസ്ഥാനമാക്കി.ഏതാനും ബിസിനസ്സ് ജെറ്റുകൾ പറന്നിട്ടുണ്ടെന്നും സ്വകാര്യ ജെറ്റ് ബുക്ക് ചെയ്യാൻ കഴിയുന്ന ഉയർന്ന ആസ്തിയുള്ള വ്യക്തികളാണ് ഉപഭോക്താക്കളിൽ കൂടുതലുമെന്ന് പ്രമുഖ സ്വകാര്യ ജെറ്റ്, ഹെലികോപ്റ്റർ ചാർട്ടർ അധികൃതർ പറഞ്ഞു.

error: Content is protected !!