fbpx
അൽഐൻ

ഹൃദയത്തിന് വേണ്ടി നടക്കുക അൽ ഐനിൽ വാക്കത്തോൺ സംഘടിപ്പിച്ചു 

അൽ ഐൻ : യു  എ ഇ  സര്‍ക്കാറിന്റെ ഇയര്‍ ഓഫ് ടോളറന്‍സ് പദ്ധതിയുടെയും, പുരുഷന്മാരുടെ ആരോഗ്യ സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായും വ്യയാമം നിർവഹിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിൽ എത്തിക്കുന്നതിനും, സമൂഹത്തിനിടയിൽ  വ്യയാമം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി അൽ ഐൻ ബുർജീൽ റോയൽ ഹോസ്‌പിറ്റൽ,ഹൃദയത്തിന് വേണ്ടി നടക്കുക എന്ന സന്ദേശവുമായി അൽ ഐനിൽ വാക്കത്തോൺ സംഘടിപ്പിച്ചു. അൽ ഐൻ മുനിസിപ്പാലിറ്റി, വി പി എസ് ഹെല്‍ത്ത് കെയർ, അൽ ഐനിലെ പ്രശസ്ത ഫുട്‌ബോൾ ക്ലബായ അൽ ഐൻ എഫ് സി സംയുക്തമായി നടത്തിയ വാക്കത്തോൺ അൽ ഐൻ മുനിസിപ്പാലിറ്റി, ബുർജീൽ റോയൽ ഹോസ്‌പിറ്റൽ, അൽ ഐൻ പോലീസ്, എന്നിവയിലെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ അൽ ഐൻ എഫ് സി ഫാൻസ് അസോസിയേഷൻ മാനേജർ അഹമ്മദ് അൽ കഹബി ഫ്ളാഗ് ഓഫ് ചെയ്തു.
അൽ ഐൻ അൽ ജഹിലി പാർക്കിൽ വൈകിട്ട് അഞ്ചിന് മൂന്ന് കിലോമീറ്റർ നീളത്തിൽ ഒരുക്കിയ നടത്തത്തിൽ വിവിധ മേഖലകളിലെ നൂറില്‍ അധികം പേരാണ് പങ്കെടുത്തത്. ഏറ്റവും നല്ലൊരു വ്യായാമമാണ് നടത്തം. പതിവായുള്ള നടത്തം ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും. ശാരീരികവും, മാനസികവും, വൈകാരികവുമായ ആരോഗ്യം നേടാന്‍ നടത്തം സഹായിക്കുമെന്ന് വി പി എസ് അൽ ഐൻ റീജിയണൽ ഡയറക്ടർ ഡോക്ടർ അരുൺ മേനോൻ വ്യക്തമാക്കി. ശരീരത്തിലെ ഇന്‍സുലിന്റെ ശരിയായ ഉപയോഗം പഞ്ചസാരയുടെ അളവ് അനുയോജ്യമായ നിലയിലാക്കാന്‍ സഹായിക്കും. ഗര്‍ഭകാലത്ത് അനുഭവപ്പെടുന്ന തളര്‍ച്ചയും ക്ഷീണവും, മറ്റ് പ്രശ്‌നങ്ങളും കുറക്കാന്‍ നടത്തം കൊണ്ട് സാധിക്കും. മാനസിക സമ്മർ‌ദം നേരിടുന്നവരാണ് ഇന്ന് അധികവും. രാവിലെയോ വെെകിട്ടോ ദിവസവും നടക്കുന്നത് മാനസിക സമ്മർദ്ദം കുറക്കാൻ സഹായിക്കും. പ്രതിരോധശേഷി കൂട്ടാനും തുമ്മൽ, ജലദോഷം എന്നിവ വരാതിരിക്കാനും നടത്തം വളരെ ഗുണം ചെയ്യും അദ്ദേഹം പറഞ്ഞു.
error: Content is protected !!