അബൂദാബി കേരളം

ആർ. ബാലകൃഷ്ണ പിള്ളയുടെ നിര്യാണത്തിൽ എം. എ യൂസഫലിയുടെ അനുശോചനം

Yusufali's condolences R. Balakrishna Pillai

കേരള രാഷ്ട്രീയ രംഗത്തെ അതികായനും മുൻ മന്ത്രിയുമായ ശ്രീ. ആർ. ബാലകൃഷ്ണ പിള്ളയുടെ വിയോഗം ഏറെ ദു:ഖത്തോടെയാണ് ഞാൻ ശ്രവിച്ചത്. കേരളത്തിലെ വിവിധ മന്ത്രിസഭകളിൽ ഒന്നിലധികം വകുപ്പുകൾ കൈകാര്യം ചെയ്ത അദ്ദേഹം ഒരു മന്ത്രിയെന്ന നിലയിൽ വളരെ മികച്ച പ്രവർത്തനമായിരുന്നു കാഴ്ചവെച്ചിരുന്നത്. ഞാനുമായി വളരെയടുത്ത ഒരു സഹോദര ബന്ധമായിരുന്നു അദ്ദേഹം വെച്ചു പുലർത്തിയിരുന്നത്.

യു.എ.ഇ.യിൽ വരുമ്പോഴൊക്കെ തമ്മിൽ കാണുകയും വീട്ടിൽ വന്ന് സ്നേഹം പങ്കിടുകയും ചെയ്തത് ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളോടുള്ള എൻ്റെ അനുശോചനം അറിയിക്കുന്നതോടൊപ്പം അദ്ദേഹത്തിൻ്റെ ആത്മാവിന് സർവ്വശക്തനായ ദൈവം നിത്യശാന്തി നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

error: Content is protected !!