ദുബായ്

ദുബായ് എമിറേറ്റ്സ് റോഡിൽ 34 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; നാല് പേർക്ക് പരിക്ക്

15 vehicles collide on Dubai Emirates Road

ദുബായിലെ എമിറേറ്റ്സ് റോഡിൽ ഇന്ന് തിങ്കളാഴ്ച 34 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായി.

അൽ ഖുദ്ര പാലത്തിന് ശേഷം ഷാർജയിലേക്കുള്ള ദിശയിൽ എമിറേറ്റ്സ് റോഡിലാണ് അപകടം നടന്നതെന്ന് ദുബായ് പോലീസ് പറഞ്ഞു. പൊടിക്കാറ്റ് മൂലം ദൃശ്യപരത കുറവായതിനാലാണ് അപകടം സംഭവിച്ചത്.

പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്, മറ്റ് 3 പേർക്ക് നിസാരമായ പരിക്കാനുള്ളത്. വാഹനമോടിക്കുന്നവർ ഗതാഗതകുരുക്ക് ഒഴിവാക്കാൻ ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് പോലീസ് അറിയിച്ചു.

എല്ലാ വാഹനമോടിക്കുന്നവരും ജാഗ്രതയോടെ വാഹനമോടിക്കണമെന്നും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്നും മോശം കാലാവസ്ഥയിലും ദൃശ്യപരത മോശമായ സമയത്തും ഡ്രൈവർമാർ വേഗത കുറയ്ക്കുകയും വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ ദൂരം നിലനിർത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണമെന്ന് പോലീസ് പറഞ്ഞു.

 

 

error: Content is protected !!