അജ്‌മാൻ

ടേസ്റ്റി ഫുഡ് നടത്തിയ ആയിരം ദിർഹത്തിന്റെ മത്സര വിജയിയായി അജ്മാനിലെ കോളേജ് വിദ്യാർത്ഥി വിഷ്ണു

tasty food winner

യുഎഇയിലെയും മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെയും എല്ലാ പ്രമുഖ സൂപ്പർമാർക്കറ്റുകൾക്കും ഹൈപ്പർമാർക്കറ്റുകൾക്കും വേണ്ടി ഭക്ഷ്യ ഉൽപന്നങ്ങൾ നിർമ്മിക്കുകയും,വിതരണം ചെയ്യുകയും ഒപ്പം തന്നെ , റീട്ടെയിൽ, ഹോൾസെയിൽ കച്ചവടവും നടത്തി വരുന്ന പ്രമുഖ ഭക്ഷ്യോല്‍പ്പന്ന ബ്രാന്‍ഡായ ടേസ്റ്റി ഫുഡ് ദുബായ് വാർത്തയുടെ നൈറ്റ് അപ്ഡേറ്സ് പ്രോഗ്രാമിലൂടെ നടത്തിയ മത്സരത്തിൽ 1000 ദിർഹംസിന്റെ ക്യാഷ് പ്രൈസ് വിജയിയായി തൃശൂർ മുല്ലശ്ശേരി സ്വദേശിയായ വിഷ്ണു.കെ.സുനിലിനെ തെരഞ്ഞെടുത്തു.

ഇരുപത് വയസുകാരനായ വിഷ്ണു അജ്മാനിലെ അറ്റ്ലസ് ഇന്റർനാഷണൽ കോളേജിലെ വിദ്യാർത്ഥിയാണ് ടേസ്റ്റി ഫുഡ് ൻറെ ബേസിൻ അല്ലെങ്കിൽ പുട്ടു പൊടി വാങ്ങിച്ചതിൻറെ ബിൽ സബ്മിറ്റ് ചെയ്തവരിൽ നിന്നും ഒരു ഭാഗ്യശാലിയെ നറുക്കെടുപ്പിലൂടെ കണ്ടെത്തുകയായിരുന്നു . ഇതിന് മുമ്പ് നടത്തിയ ദുബായ് വാർത്തയിലൂടെ ടേസ്റ്റി ഫുഡ് നടത്തിയ മത്സരത്തിൽ വിജയിക്ക് ഒരു പവൻ സ്വർണ നാണയമായിരുന്നു ഒന്നാം സമ്മാനമായി നൽകിയത് .
സമ്മാനം ടേസ്റ്റി ഫുഡിൻറെ ബി.ഡി.എം പ്രദീപ് പിള്ളയിൽ നിന്നും വിജയി ഏറ്റുവാങ്ങി .

error: Content is protected !!