fbpx
അബൂദാബി

അബുദാബി സ്പെഷ്യൽ ഒളിമ്പിക്സ്: ലുലു ഗ്രൂപ്പിന് നന്ദി അറിയിച്ച് സംഘാടകർ

അബുദാബി: വിവിധ ക്യാമ്പയിനുകളിലൂടെ സ്പെഷ്യൽ ഒളിംപിക്സിന് ശക്തമായ ജനപങ്കാളിത്തവും പിന്തുണയും ഉറപ്പാക്കിയ ലുലു ഗ്രൂപ്പിന് നന്ദി അറിയിച്ച് സ്പെഷ്യൽ ഒളിമ്പിക്സ് അധികൃതർ. ലുലു ഗ്രൂപ് തങ്ങളുടെ ഹൈപ്പർമാർക്കറ്റുകളിലൂടെ 500,134 ദിർഹത്തോളം ഉപഭോക്താക്കളിൽനിന്ന് നിന്ന് സമാഹരികുകയുണ്ടായി. ഔട്ലെറ്റുകളിൽ ഒരുക്കിയ ഒരു ദിർഹമോ അതിലധികമോ സംഭാവന നൽകാനുള്ള ക്യാമ്പയ്‌നിലൂടെയാണ് ലുലു പ്രസ്തുത തുക സമാഹരിച്ചത്.

അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി സംഭാവന തുകയുടെ ചെക്ക് സ്‌പെഷൽ ഒളിംപിക്സ് വേൾഡ് ഗെയിംസ് സി.ഇ.ഒ പീറ്റർ വീലറിന് കൈമാറി. ലുലു ഗ്രൂപ്പ് സിഒഒ വി.നന്ദകുമാർ,ഒളിംപിക്സ് സംഘാടക സമിതി പ്രതിനിധി കരിമ അൽ ജാബ്രി, എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സ്‌പെഷ്യൽ ഒളിംപിക്സ് നടത്തിപ്പിനായി ലുലു ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ പീറ്റർ വീലർ പ്രശംസിക്കുകയും സേവനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

error: Content is protected !!