അബൂദാബി

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 12 മില്ല്യൺ ദിർഹം നേടി ശ്രീലങ്കൻ പ്രവാസി മുഹമ്മദ് മിഷ്ഫാക്ക്

abhudhabi big ticket winner

ഇന്ന് തിങ്കളാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് റാഫിൾ നറുക്കെടുപ്പിൽ ശ്രീലങ്കൻ പ്രവാസി മുഹമ്മദ് മിഷ്ഫാക്ക് 12 മില്ല്യൺ ദിർഹം നേടി.

ഏപ്രിൽ 29 ന് വാങ്ങിയ ടിക്കറ്റ് നമ്പർ 054978 ആണ് മിഷ്ഫാക്കിനെ സമ്മാനത്തിനർഹനാക്കിയത്.
താൻ ഇപ്പോൾ ശ്രീലങ്കയിൽ വെക്കേഷനിൽ ആണെന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ലെന്നും സമ്മാനത്തിനർഹനായ അവസരത്തിൽ മിഷ്ഫാക്ക് പറഞ്ഞു.

രണ്ടാം സമ്മാനമായ 30 ലക്ഷം ദിര്‍ഹം ഒമാനില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ അബു മാമ്മന്‍ ബാബുവിനാണ് ലഭിച്ചത്. മൂന്നാം സമ്മാനമായി 10 ലക്ഷം ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ ഷാര്‍ജയില്‍ താമസിക്കുന്ന അനൂജ് ത്യാഗരാജനാണ്.

error: Content is protected !!