fbpx
Info

ഇന്ത്യയിൽ പെട്രോൾ ഡീസൽ വില ഉയർത്തി എണ്ണ കമ്പനികൾ

അഞ്ച്​ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത്​ വന്നതിന്​ പിന്നാലെ ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കൂട്ടി എണ്ണ കമ്ബനികൾ. 18 ദിവസത്തിന്​ ശേഷമാണ്​ കമ്ബനികൾ എണ്ണവിലയിൽ മാറ്റം വരുത്തുന്നത്​. മെട്രോ നഗരങ്ങളിൽ പെട്രോളിനും ഡീസലിനും 18 പൈസ വരെയാണ്​ വർധിപ്പിച്ചത്​.

ഇതോടെ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോൾ വില 90.55 രൂപയായി ഉയർന്നു. ഡീസൽ വില 80.91 രൂപയായും ഉയർന്നു. മെയ്​ രണ്ടിനാണ്​ അഞ്ച്​ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നത്​. ഇതിന്​ പിന്നാലെയാണ്​ എണ്ണവിലയിൽ കമ്ബനികൾ മാറ്റം വരുത്തുന്നത്​.

അതേസമയം, കോവിഡ്​ രണ്ടാം തരംഗത്തെ തുടർന്ന്​ ആഗോളവിപണിയിൽ എണ്ണവില കുറയുകയാണ്​. ബ്രെൻറ്​ ക്രൂഡിന്റെ വില ബാരലിന്​ 0.18 ശതമാനം വരെ ഇടിഞ്ഞു.

error: Content is protected !!