അബൂദാബി

യുഎഇയിലെ പൊതുമേഖലാ ജീവനക്കാർക്ക് ഈദ് അൽ ഫിത്തർ അവധി പ്രഖ്യാപിച്ചു

Eid Al Fitr holiday announced in UAE

ഇസ്ലാമിക് കലണ്ടർ അനുസരിച്ച് റമദാൻ 29-ാം ദിവസം മുതൽ ശവ്വാൽ 3 വരെ പൊതുമേഖലാ ജീവനക്കാർക്ക് ഈദ് ആഘോഷത്തിൽ അവധി ലഭിക്കുമെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഇന്ന് ചൊവ്വാഴ്ച സ്ഥിരീകരിച്ചു.

റമദാൻ 29 ദിവസം നീണ്ടുനിൽക്കുകയാണെങ്കിൽ, മെയ് 11 ചൊവ്വാഴ്ച മുതൽ മെയ് 14 വെള്ളിയാഴ്ച വരെ സർക്കാർ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി ലഭിക്കും.

റമദാൻ 30 ദിവസം നീണ്ടുനിൽക്കുകയാണെങ്കിൽ യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് മെയ് 11 ചൊവ്വാഴ്ച മുതൽ മെയ് 15 ശനിയാഴ്ച വരെ അഞ്ച് ദിവസത്തെ അവധി ലഭിക്കും.

യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സാണ് തീരുമാനം പ്രഖ്യാപിച്ചത്.

error: Content is protected !!