fbpx
കേരളം

രണ്ടാം പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞ മെയ് 18 ന്.

The second Pinarayi government will be sworn in on May 18.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ മെയ് 18ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ എല്ലാ ഘടകകക്ഷികളുടെയും നിലപാടുകള്‍ അറിയുന്നതിനും സമവായത്തിലെത്താനും സമയം വേണ്ടി വരുമെന്നത് കണ്ടാണ് സത്യപ്രതിജ്ഞ വൈകുന്നത് എന്നാണ് വിവരം. മാത്രമല്ല, മാത്രമല്ല കോവിഡ് നിയന്ത്രണം ഈ മാസം ഒമ്പത് വരെയുണ്ട്.

17-ന് രാവിലെ എൽഡിഎഫ് യോഗം ചേർന്ന് ഏതൊക്കെ പാർട്ടികൾക്ക് എത്ര മന്ത്രിസ്ഥാനം എന്ന കാര്യത്തിൽ തീരുമാനമെടുക്കും.സത്യപ്രതിജ്ഞ ചടങ്ങ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായിട്ടാവും നടത്തുക. മന്ത്രിമാരുടെ ബന്ധുക്കൾ പരിപാടിയിൽ പങ്കെടുക്കുന്നതിലും ചർച്ചകൾ തുടരുകയാണ്.

ചെറിയ പെരുന്നാള്‍ ഈ മാസം 13നോ 14നോ വരുന്നു എന്നതും സത്യപ്രതിജ്ഞ തിയ്യതി നീട്ടാന്‍ കാരണമായിട്ടുണ്ട്. മുഖ്യമന്ത്രിക്കൊപ്പം വകുപ്പ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.

error: Content is protected !!