fbpx
ഇന്ത്യ ഒമാൻ

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ യാത്രാ വിലക്ക് നീട്ടി ഒമാൻ

Oman extends travel ban on India

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സുഡാൻ, ലെബനൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, നൈജീരിയ, ടാൻസാനിയ, ഘാന, ഗ്വിനിയ, സിയറ ലിയോൺ, എത്യോപ്യ, യുകെ, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് കൂടുതൽ അറിയിപ്പ് ലഭിക്കുന്നതുവരെ ഒമാൻ യാത്രാ വിലക്ക് നീട്ടി

ഈജിപ്ത്, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഒമാനിലേക്കെത്തുന്നതിന് പ്രവേശന വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.ഈജിപ്ത്, ഫിലിപ്പൈൻസ് എന്നി രാജ്യങ്ങളിൽ നിന്നുള്ളവർക്കും, 14 ദിവസങ്ങൾക്കുള്ളിൽ ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്തിട്ടുള്ളവർക്കുമാണ് വിലക്ക് ബാധകമാകുക. സുപ്രീം കമ്മിറ്റി നിർദ്ദേശ പ്രകാരം മെയ് 7 മുതൽ അനിശ്ചിത കാലത്തേക്കാണ് വിലക്ക് ബാധകമാകുക. ഒമാനി പൗരന്മാർ, നയതന്ത്രജ്ഞർ, ആരോഗ്യ പ്രവർത്തകർ, അവരുടെ കുടുംബങ്ങൾ എന്നിവരെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി പ്രവേശിക്കുമ്പോൾ പ്രത്യേക നടപടിക്രമങ്ങൾക്ക് വിധേയരാകും.

error: Content is protected !!