ഫുജൈറ

കാന്തപുരത്തിന് ഫുജൈറ ഹോളി ഖുർആൻ അന്താരാഷ്ട്ര വ്യക്തിത്വ പുരസ്‌കാരം

Kanthapuram receives Fujairah Holy Quran International Personality Award

ഫുജൈറ : ഫുജൈറ കിരീടവകാശി ശൈഖ് മുഹമ്മദ്‌ ബിൻ അഹമ്മദ് ബിൻ ശർഖിയുടെ മുഖ്യ കാർമികത്വത്തിൽ പ്രവർത്തിക്കുന്ന ഫുജൈറ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫുജൈറ ഹോളി ഖുർആൻ പാരായണ പരിപാടിയുടെ ഭാഗമായി ഏർപ്പെടുത്തിയ 2021 ലെ ഫുജൈറ ഹോളി ഖുർആൻ അന്താരാഷ്ട്ര ഇസ്ലാമിക വ്യക്തിത്യ പുരസ്‌കാരം ഇന്ത്യൻ ഗ്രാൻഡ്‌ മുഫ്തിയും ശൈഖ് സായിദ് ഇന്റർ നാഷണൽ പീസ് ഫോറം ചെയർമാനു മായ കാന്തപുരം എ പി അബൂബക്കർക്ക്.

വിദ്യാഭ്യാസ സമാധാന ജീവകാരുണ്യ മേഖലകളിൽ ഇന്ത്യ- യുഎഇ സൗഹാർദം സജീവമാക്കുന്നതിൽ കഴിഞ്ഞ 50 വർഷത്തെ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അന്താരാഷ്ട്ര ഇസ്ലാമിക വ്യക്തിത്യ പുരസ്‌കാരത്തിന് തിരെഞ്ഞെടുത്തതെന്ന് ഫുജൈറ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് ഹിസ് എക്സ്ലെൻസി ഖാലിദ് അൽ ദൻഹാനി വാർത്താകുറിപ്പിൽ പറഞ്ഞു . മെയ്‌ 4 ചൊവ്വാഴ്ച സെന്റർ ആസ്താനത് രാത്രി 9മണിക്ക് നടക്കുന്ന സമാപ ചടങ്ങിൽ അവാർഡ് സമ്മാനിക്കും

error: Content is protected !!