അബൂദാബി കേരളം

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യുസുഫലിയുടെ അനുശോചനം

Dr. Lulu Group Chairman MA Yusufali condoles on the death of Philip Mar Chrysostom

മാർത്തോമാ സഭാ മുൻഅധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെനിര്യാണം ഏറെ വ്യസനത്തോടെയാണ് ഞാൻ ശ്രവിച്ചത്. മാനവികതയ്ക്കും സാഹോദര്യത്തിനും പ്രാധാന്യം നൽകിയ സർവ്വാദരണീയനായ ഒരു വ്യക്തിത്വത്തിൻ്റെ ഉടമകൂടിയായിരുന്നു ക്രിസോസ്റ്റം തിരുമേനി. മാർത്തോമാ സഭയുടെയും, സർവ്വോപരി പൊതുസമൂഹത്തിൻ്റെയും ഉന്നതിക്കും പുരോഗതിക്കും വേണ്ടി ചിരിയും ചിന്തയും നിറച്ച ഒരു ആത്മീയാചാര്യനെയാണ് നമുക്ക് നഷ്ടമായത്.

വിവിധ അവസരങ്ങളിൽ അടുത്ത് ഇടപഴകാൻ അവസരം ലഭിച്ചപ്പോഴൊക്കെ തിരുമേനി എന്നോട് കാണിച്ച സ്നേഹവും അടുപ്പവും ഞാൻ ഓർക്കുന്നു. അഭിവന്ദ്യ ക്രിസ്റ്റോസ്റ്റം തിരുമേനിയുടെ വിയോഗം താങ്ങുവാനുള്ള കരുത്ത് സഭയ്ക്കും, സഭാംഗങ്ങൾക്കും സർവ്വശക്തനായ ദൈവം നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം തിരുമേനിയുടെ ആത്മാവിന് നിത്യശാന്തി നേർന്നു കൊള്ളുന്നു

error: Content is protected !!