അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎഇയിൽ ആകെ കോവിഡ് മരണങ്ങൾ 1600 കടന്നു / കഴിഞ്ഞ 24 മണിക്കൂറിനിടെ 1,954 പുതിയ കോവിഡ് കേസുകൾ കൂടി

uae covid updates may 5

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,954 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 1,952 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്ന് 3  മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ഇന്നത്തെ പുതിയ 1,954 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 529,220 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,952 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 509,658 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,601 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 17,961 സജീവ കോവിഡ് കേസുകളാണുള്ളത്.

204,724  അധിക പരിശോധനകളിലൂടെയാണ് പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്.

error: Content is protected !!