അന്തർദേശീയം ദുബായ്

റമദാനിൽ തൊഴിലുടമയുടെ അടുത്ത് നിന്ന് ഒളിച്ചോടിയ 54 വീട്ടുജോലിക്കാരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.

Dubai Police arrest 54 runaway maids during Ramadan

തൊഴിലുടമയുടെ അടുത്ത് നിന്ന് ഒളിച്ചോടി പോയ 54 വീട്ടുജോലിക്കാരെ ദുബായ് പൊലീസ് അറസ്റ്റ്‌ ചെയ്തു. വിവിധ രാജ്യങ്ങളില്‍ നിന്നും ദുബായില്‍ വീട്ടു ജോലിക്കെത്തിയവരാണ് തൊഴിലുടമയുടെ അടുത്ത് നിന്നും ഒളിച്ചോടി പോയത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ വിഭാഗം ആണ് ഇവരെ പിടികൂടിയത്.

നിയമലംഘകരെ പിടികൂടാൻ ദുബായ് പൊലീസ് നടത്തിയ ക്യാംപെയിന്‍റെ ഭാഗമായാണ് ഇവര്‍ അറസ്റ്റിലായത്. രാജ്യത്തെ പൗരന്‍മാര്‍ക്കും കുടുംബങ്ങള്‍ക്കും ഇതു സംബന്ധിച്ച് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുബായ് പൊലീസ് ഇൻഫ്ലാറ്റേർസ് വിഭാഗം ഡയറക്ടർ കേണൽ അലി സലേം ആണ് ആവശ്യമായ നടപടികള്‍ സ്വീകരിച്ചത്. അനധികൃതരെ കണ്ടെത്താന്‍ കര്‍ശന പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.

ഇങ്ങനെ തൊഴിലുടമയുടെ അടുത്ത് നിന്ന് ഒളിച്ചോടി പല സ്ഥലങ്ങളിലും മണിക്കൂറുകള്‍ അനുസരിച്ചാണ് പലരും ജോലി ചെയ്യുന്നത്. ഇങ്ങനെ ഒരുപാട് പണം പലരും സമ്പാദിക്കുന്നു. വ്യാജ പേരിലും, അനധികൃത താമസ രേഖകള്‍ കാണിച്ചുമാണ് പലരും ജോലിക്ക് കയറുന്നത്. ഇത്തരക്കാരെ ജോലിയില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ശന മുന്നറിയിപ്പാണ് ദുബായ് പൊലീസ് നല്‍കിയിരിക്കുന്നത്.

error: Content is protected !!