ഉമ്മുൽ ഖുവൈൻ

അമിതവേഗത്തിൽ വന്ന വാഹനമിടിച്ച് ഉമ്മൽ ഖുവൈനിൽ രണ്ട് ഒട്ടകങ്ങൾ കൊല്ലപ്പെട്ടു.

UAQ ROAD ACCIDENT

ഉമ്മൽ ഖുവൈനിലെ അൽ-ഇത്തിഹാദ് റോഡിൽ വച്ച് അമിതവേഗത്തിൽ വന്ന വാഹനമിടിച്ച് രണ്ട് ഒട്ടകങ്ങൾ കൊല്ലപ്പെട്ടു.വാഹനമോടിച്ചയാൾക്ക് പരിക്കില്ല.എന്നാൽ വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

ഉച്ചയ്ക്ക് 1.40 ഓടെ കോൾ ലഭിച്ച ഉടൻ തന്നെ പൊലീസും ദേശീയ ആംബുലൻസും അപകടസ്ഥലത്തേക്ക് എത്തി രണ്ട് ഒട്ടകങ്ങൾ മരിച്ചതായി സ്ഥിരീകരിച്ചു. റോഡരികിൽ രണ്ട് ഒട്ടകങ്ങളെ പെട്ടെന്ന് കണ്ടപ്പോൾ വാഹനമോടിച്ചയാൾക്ക് വാഹനം നിയന്ത്രിക്കാനായില്ലെന്നും പോലീസ് പറഞ്ഞു.യു എ ഇയിൽ ഒട്ടകത്തെ ഇടിച്ച് കൊന്നതിന് കനത്ത പിഴ ഈടാക്കുന്നതിനാൽ കേസ് തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനങ്ങൾക്കിടയിൽ ശ്രദ്ധാലുവായിരിക്കണമെന്നും ഡ്രൈവിംഗ് സമയത്ത് റോഡിൽ ശ്രദ്ധിക്കണമെന്നും സീറ്റ് ബെൽറ്റുകൾ ഉറപ്പിക്കണമെന്നും എല്ലാ ഡ്രൈവർമാരോടുംഉമ്മൽ ഖുവൈൻ പോലീസ് അഭ്യർത്ഥിച്ചു. ഒട്ടക ഉടമകളോട് അവരുടെ മൃഗങ്ങളെ നിരീക്ഷിക്കാനും അവയെ റോഡിന്റെയും പാർപ്പിട പരിസരങ്ങളിലും സമീപിക്കാൻ അനുവദിക്കരുതെന്നും പോലീസ് ആവശ്യപ്പെട്ടു.

error: Content is protected !!