fbpx
ദുബായ്

അതിവിപുലമായ സ്‌പോർട്സ് മീറ്റ് സംഘടിപ്പിച്ചു കൊണ്ട് ഒരു മലയാളി കമ്മ്യൂണിറ്റി ലിവിങ് ദുബായിൽ

ദുബായ്: ദുബായിലെ വാസൽ മുഹൈസിന 2 മലയാളി കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന സ്പോർട്സ് മീറ്റ് ഏപ്രിൽ 26 ന് നടക്കും. നൂറുകണക്കിന് കുടുംബങ്ങൾ പങ്കെടുക്കുന്ന മീറ്റിൽ പുരുഷന്മാർ , സ്ത്രീകൾ, കുട്ടികൾ എന്നിങ്ങനെ വിവിധ ക്യാറ്റഗറികളിലാണ് മത്സരം നടക്കുക.

ഇത് സംബന്ധിച്ച ഫ്ലാഗ്ഗ് ഓഫ് മീറ്റിംഗ് ഇതിനകം നടന്നുകഴിഞ്ഞതായി കമ്മ്യൂണിറ്റി ഭാരവാഹികൾ അറിയിച്ചു. പുരുഷന്മാർക്ക് T 10 ക്രിക്കറ്റ്, ഫുട്ബോൾ, വോളീബോൾ, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, സൈക്ലിംഗ് തുടങ്ങിയവയും സ്ത്രീകൾക്ക് പതിവ് ഇനങ്ങൾ കൂടാതെ ചെസ്സ്, ക്യാരംസ്, സൈക്ലിംഗ് ത്രോ, ബോൾ ബാഡ്മിന്റൺ എന്നിവയും മറ്റു അത്ലറ്റിക് മത്സരങ്ങളും ഉണ്ടാകും.

വിവിധ കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ട് പ്രവർത്തനം ഊർജ്ജിതമാക്കാനാണ് പരിപാടി. മീറ്റ് നടത്തിപ്പിനായി എട്ടു കമ്മിറ്റികൾ സജീവമാണ് . രെജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു. മറ്റു വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് മുഖ്യ ഓർഗനൈസിംഗ് കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ നാളുകളിൽ വാസൽ മുഹൈസിന മലയാളി കമ്മ്യൂണിറ്റി സംഘടിപ്പിച്ചുവരുന്ന പ്രതിദിന സൈക്ലിംഗ് പരിപാടി പ്രത്യേക മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയതാണ്. ആരോഗ്യ സംബന്ധമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള നിരവധി പരിപാടികൾ ഈ കമ്മ്യൂണിറ്റി നടത്തിവരുന്നു. ദുബായിൽ സന്തോഷത്തോടെ ജീവിക്കുക എന്ന പ്രമേയമാണ് വാസൽ മുഹൈസ്‌ന 2 കമ്മ്യൂണിറ്റിയുടെ മുദ്രാവാക്യം. അതിനായി ഒയാസിസ്‌ സൈക്ലിംഗ് ക്ലബും രൂപീകരിച്ചിട്ടുണ്ട് .

error: Content is protected !!